
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാനായി മണ്ണന്തല എം. മുകേഷിനെയും കൺവീനറായി വിനോദ് കോവളത്തിനെയും ട്രഷററായി പ്രസാദ് നെടുമങ്ങാടിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റുമാർ: അരുവിപ്പുറം സുമേഷ്, അരുൺരാജ് (വർക്കല), സുനിലാൽ (ആര്യനാട്), ദഞ്ചുദാസ് (ആറ്റിങ്ങൽ), അഭിലാഷ് (കുഴിത്തുറ). ജോയിന്റ് കൺവീനർമാർ: സുമേഷ് (നേമം), സുനിൽ കൈരളി (വാമനപുരം), പ്രേംസിത്താർ (ചിറയിൻകീഴ്), അരുൺ (ചെമ്പഴന്തി). ജില്ലാ കമ്മിറ്റി അംഗങ്ങൾ: വിജിത്ത് (വട്ടിയൂർക്കാവ്), ദീപു (കോവളം), ബിനു (പാറശാല), കൃഷ്ണകുമാർ (നേമം), വിവേകാനന്ദൻ (ആര്യനാട്). സുദേവൻ (വാമനപുരം), ശ്രീകണ്ഠൻ (ചെമ്പഴന്തി), ദീപു (ആറ്റിങ്ങൽ), സജീവ് അശോക് (ചിറയിൻകീഴ്) , സുരേഷ് (കുഴിത്തുറ), ഷിനു വാമദേവൻ (പാറശാല), രതീഷ് (വർക്കല), പ്രവീൺ കരിക്കാമംകോട് (നെയ്യാറ്റിൻകര) എന്നിവരെ തിരഞ്ഞെടുത്തതായി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ് അറിയിച്ചു.