നെടുമങ്ങാട്: സി.പി.എം നെടുമങ്ങാട് ഏരിയാ സമ്മേളനം ആരംഭിച്ചു. പതാകദിനാചരണം, കലാകായിക മത്സരങ്ങൾ, പുസ്തകോത്സവം, സാംസ്കാരിക സമ്മേളനം, സെമിനാറുകൾ, ഡോക്യുമെന്ററി പ്രദർശനം, വെർച്വൽ റാലി, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ അറിയിച്ചു. കലാമത്സരങ്ങൾ നടൻ പി. ശ്രീകുമാറും കായിക മത്സരങ്ങൾ എം.എ. കബീറും സെമിനാറുകൾ മന്ത്രി വി. ശിവൻകുട്ടിയും പുസ്തകോത്സവം കടകംപള്ളി സുരേന്ദ്രനും ഉദ്‌ഘാടനം ചെയ്തു.

ഇന്ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം, കവിയരങ്ങ്, കൊടിമരജാഥകൾ എന്നിവ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ചുള്ളിമാനൂർ സാഫ് ഓഡിറ്റോറിയത്തിൽ ടി.എൻ. സീമ ഉദ്‌ഘാടനം ചെയ്യും. ആനാവൂർ നാഗപ്പൻ, കോലിയക്കോട് കൃഷ്ണൻ നായർ, ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ പങ്കെടുക്കും. 14ന് വൈകിട്ട് 6ന് വെർച്വൽ റാലി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.