
പാറശാല: പാറശാല ഇടിച്ചക്കപ്ലാമൂട് മദ്രസയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആരോഗ്യ, നിയമ ബോധന, ലഹരി വിരുദ്ധ പഠന കാമ്പെയിൻ നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ ഉദ്‌ഘാടനം ചെയ്തു. മദ്രസ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് എസ്. മുഹമ്മദ് സുജുബുദീൻ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ചീഫ് ഇമാം എ.ആർ. സാദിഖ് ബാഖവി സ്വാഗതം പറഞ്ഞു. പാറശാല താലൂക്ക് ഹെഡ്ക്വർട്ടേഴ്‌സ് ആശുപതിയിലെ കാഷ്വാലിറ്റി വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.എ. സനൂജ്, വാർഡ് മെമ്പർ എം. സെയ്ദലി, പാറശാല പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്. സുജിത്, അമരവിള എക്സൈസ് സബ് ഇൻസ്‌പെക്ടർ വി.എ. വിനോജ്, പരശുവയ്ക്കൽ പി.എച്ച്.സിയിലെ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബി. സാബു, അമരവിള എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ലോറൻസ്, മദ്രസ പ്രിൻസിപ്പൽ അബ്ദുൾ കഹാർ ബാഖവി, ജമാഅത്ത് ജനറൽ സെക്രട്ടറി എൻ. സെയ്ദ് കമാൽ പാഷ എന്നിവർ സംസാരിച്ചു.