education

തിരുവനന്തപുരം : ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ അടിമകളായി യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ മാറിയെന്ന് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (എഫ്.യു.ഇ.ഒ) കുറ്റപ്പെടുത്തി. സർക്കാർ നടപടിക്കെതിരെ ഗവർണർ രംഗത്തെത്തിയ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാലാ വി.സി ഉടൻ രാജിവയ്ക്കണം. നടക്കാൻ പോകുന്ന കാലടി സംസ്കൃത സർവകലാശാല വി.സി നിയമനവും സമാനമാണെന്ന് ഓർഗനൈസേഷൻ പ്രസിഡന്റ് കെ. പ്രവീൺ കുമാറും ജനറൽ സെക്രട്ടറി എം.ജി സെബാസ്റ്റ്യനും ആരോപിച്ചു.