തിരുവനന്തപുരം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച നിയുക്തി 2021 മെഗാ തൊഴിൽ മേളയിൽ 1608 പേർക്ക് നേരിട്ട് നിയമനം ലഭിച്ചു.
1860 പേർ ചുരുക്കപ്പട്ടികയിലുണ്ട്. വിവിധ മേഖലകളിലെ 85 ഓളം തൊഴിൽദാതാക്കൾ പങ്കെടുത്ത മേളയിൽ തൊഴിൽ തേടിയെത്തിയത് 9000ത്തോളം ഉദ്യോഗാർത്ഥികളാണ്. മേള മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കേരള യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.പി. അജയകുമാർ, എംപ്ലോയ്‌മെന്റ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസർ എൽ.ജെ. റോസ്‌മേരി, കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്. അനിൽകുമാർ, സിൻഡിക്കേറ്റ് മെമ്പർമാരായ ബി.പി. മുരളി, ജയരാജ്. ജെ, റിയാസ് വഹാബ്, കൗൺസിലർ കവിതാ എൽ.എസ്, എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടർ ജോർജ് ഫ്രാൻസിസ് എം.എ, ഡെപ്യൂട്ടി ഡയറക്ടർ അശ്വതി ജി.ഡി, കേരള യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രൊഫ. ഷാജി എ, യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജ് കാര്യവട്ടം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. മനു വി. കുമാർ എന്നിവർ പങ്കെടുത്തു.