തിരവനന്തപുരം: ആത്മീയ വിദ്യഭ്യാസവും ആധുനിക ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ' വിദ്യാഭ്യാസം സമ്പൂർണ ബോധത്തിന്' എന്ന ഇൗശ്വര സ്വാമിജിയുടെ സിദ്ധാന്തം അന്തർദേശീയ തലത്തിൽ പ്രചരിപ്പിക്കേണ്ടതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആഗോള വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനായി ചേർന്ന 11ാം ഗ്ലോബൽ എൻർജി പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം വേദിയിൽ വായിച്ചു. പ്രൊഫ.കെ.വി. തോമസ്, ഡോ.സി.വി. ആനന്ദബോസ്,.ഡോ.എം.ആർ. തമ്പാൻ, ഡോ. ക്രിസ്റ്റഫർ ഡ്യൂമാസ്, ഡോ.വി. രഘു എന്നിവർ സംസാരിച്ചു.