കുളത്തൂർ: ശ്രീനാരായണഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്ര സന്നിധിയിൽ നിന്ന് ശ്രീനാരായണ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരാറുള്ള ശിവഗിരി തീർത്ഥാടന മതമെെത്രി പദയാത്ര 30ന് രാവിലെ 6.40ന് ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടും. രാവിലെ 6.15ന് നടക്കുന്ന പദയാത്ര ഉദ്ഘാടന സമ്മേളനവും പദയാത്ര ഫ്ലാഗ് ഓഫും ക്ലബ് പ്രസിഡന്റ് മണപ്പുറം ബി. തുളസീധരന്റെ അദ്ധ്യക്ഷതയിൽ കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ് ബാബു, ക്ലബ് സെക്രട്ടറി വി. വിശ്വരാജൻ, പദയാത്രാ ക്യാപ്ടൻ പ്രദീപ് എസ്. എന്നിവർ സംസാരിക്കും. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി 10ഓടെ പദയാത്ര ശിവഗിരിയിലെത്തിച്ചേരും.