anusmarana-sammelanam

കല്ലമ്പലം: ഐക്യമലയാള പ്രസ്ഥാനം പാരിപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമലയെ അനുസ്മരിച്ചു. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ നടന്ന സമ്മേളനം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. ജി. ദിവാകരൻ, എസ്.ആർ. മണികണ്ഠൻ, അജയ് പാരിപ്പള്ളി, എൻ.വി. ജയപ്രസാദ്, രാജു കൃഷ്ണൻ, ബി. ശശിധരൻപിള്ള, റൂവൽ സിംഗ്, ഡോ.ആർ. ജയചന്ദ്രൻ, എസ്. ശ്രീകുമാർ, ഷൈലാ ദിവാകരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ബിച്ചു തിരുമല ഗാനാർച്ചനയിൽ ശ്രീകുമാർ പ്ലാക്കാട്, ഷീലാ മധു, എം.എസ്. ചന്ദനാ നായർ തുടങ്ങിയവർ പങ്കെടുത്തു.