act

തിരുവനന്തപുരം: വീടിനോട് ചേർന്ന് ഒരുക്കിയ സ്ഥിരം കലാവേദിയായ ഭരതഗൃഹത്തിൽ ഗുരുക്കന്മാർക്ക് ആദരമർപ്പിച്ച് ഗീതാഞ്ജലി നടത്തി നടൻ അലൻസിയർ. ചടങ്ങിൽ ടൊവിനോ തോമസ് മുഖ്യാതിഥിയായി. കാവാലം നാരായണപ്പണിക്കർ തുടക്കമിട്ട സോപാനം സംഘത്തിലെ കലാകാരന്മാരുടെ ഗാനാർച്ചനയോടെയാണ് ചടങ്ങുകൾ അരങ്ങേറിയത്.

നാടകം പഠിപ്പിച്ച കാവാലം നാരായണപ്പണിക്കർ, നെടുമുടി വേണു, ഭരത് ഗോപി, വേണുക്കുട്ടൻ, നരേന്ദ്ര പ്രസാദ്, കൃഷ്ണൻകുട്ടി തുടങ്ങിയ അനുഗ്രഹീത കലാകാരന്മാർക്കുള്ള ആദരമായിട്ടാണ് ഗീതാഞ്ജലി അണിയിച്ചൊരുക്കിയത്. തന്നെ പഠിപ്പിച്ച അദ്ധ്യാപകർക്കും ചടങ്ങിൽ അദ്ദേഹം ആദരം അർപ്പിച്ചു.