നെയ്യാറ്റിൻകര: യുവകലാസാഹിതി നെയ്യാറ്റിൻകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സംഗമം നടന്നു. തോപ്പിൽ ഭാസി അനുസ്മരണം ഇപ്റ്റ ജില്ലാ പ്രസിഡന്റ് വേലായുധൻ ഇടച്ചേരിയനും ബിച്ചു തിരുമല അനുസ്മരണം യുവകലാസാഹിതി നെയ്യാറ്റിൻകര മേഖലാ വൈസ് പ്രസിഡന്റ് അനിലും ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര പി.കെ.വി സെന്റർ ഹാളിൽ നടന്ന യോഗത്തിൽ യുവകലാസാഹിതി മേഖലാ പ്രസിഡന്റ് കുന്നിയോട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം അജയഘോഷ്, സെക്രട്ടറി ശ്രീകാന്ത്, കോട്ടുകാൽ വിജയകുമാർ, ഉണ്ണിക്കൃഷ്ണൻ, രതീഷ്, ബൈജു തുടങ്ങിയവർ പങ്കെടുത്തു.