തിരുവനന്തപുരം: ചിത്രകാരന്മാരായ ബി.എസ്. ശ്രീഗോപൻ, സ്വാതി ജയ്‌കുമാർ, അനിരുദ്ധ് രാമൻ എന്നിവരുടെ 'ട്രാൻസ് ഫിഗറേഷൻ' എന്ന സംഘചിത്ര പ്രദർശനം കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറയിൽ ആരംഭിച്ചു.‌ കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.
ആർക്കിടെക്ട് ഡോ. ജി. ശങ്കർ മുഖ്യാതിഥിയായി. അക്കാഡമി എക്സിക്യുട്ടീവ് അംഗം കാരക്കാമണ്ഡപം വിജയകുമാർ സംസാരിച്ചു.
മുപ്പത്തിയഞ്ചോളം ഡ്രോയിംഗുകളും പെയിന്റിംഗുകളും ഉൾക്കൊള്ളുന്ന ചിത്രപ്രദർശനം മാറുന്ന കാഴ്ചകളെ പുതിയ കലാസങ്കേതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ്. 21 വരെ രാവിലെ 10 മുതൽ വൈകിട്ട് 6.30വരെയാണ് പ്രദർശനം. ചിത്ര പ്രദർശനത്തിന്റെ കാറ്റലോഗ് ആർകിടെക്ട് ശങ്കറിൽ നിന്ന് സരസമ്മ ടീച്ചർ ഏറ്റുവാങ്ങി. കെ. ബാബു നമ്പൂതിരി, കെ.പി. തോമസ് എന്നിവരും പങ്കെടുത്തു.