p

പോത്തൻകോട്: ഗുണ്ടാ കുടിപ്പകയെ തുടർന്ന് പോത്തൻകോട് കല്ലൂരിൽ മംഗലപുരം ചെമ്പകമംഗലം സ്വദേശി സുധീഷിനെ (35) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ് (22), മൊട്ട നിധീഷ് (24), ഓട്ടോ ഡ്രൈവർ കണിയാപുരം സ്വദേശി രഞ്ജിത്ത് (28) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 11 പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും പിടിയിലായെന്നാണ് സൂചനയെങ്കിലും പൊലീസ് സ്ഥിരീകരിക്കുന്നില്ല. സുധീഷിന്റെ കാൽ റോഡിൽ വലിച്ചെറിഞ്ഞയാളെയും തിരിച്ചറിഞ്ഞു. സുധീഷ് എന്ന ഉണ്ണിയാണ് വെട്ടിയെടുത്ത കാൽ ബൈക്കിലിരുന്ന് റോഡിലേക്ക്‌ വലിച്ചെറിഞ്ഞത്.

സംഭവത്തിന് ശേഷം ആറ്റിങ്ങൽ വഞ്ചിയൂരിലെ ഭാര്യാവീട്ടിലെത്തിയ ശേഷം ഓട്ടോറിക്ഷയിൽ കിടന്നുറങ്ങിയ രഞ്ജിത്തിനെ ശനിയാഴ്ച രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്. കൃത്യം നടത്തിയതിന് ശേഷം എല്ലാവരും പലവഴിക്കായി പോയെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഓട്ടം പോവുക മാത്രമേ ചെയ്‌തുള്ളൂ എന്നാണ് ആദ്യം ഇയാൾ പറഞ്ഞത്. എന്നാൽ പൊലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് രഞ്ജിത്ത് ഓട്ടോയിൽ നിന്ന് വാളടക്കമുള്ള ആയുധങ്ങൾ പുറത്തെടുക്കുന്നതും കൃത്യത്തിന് ശേഷം രക്തംപുരണ്ട ആയുധങ്ങളുമായി തിരിച്ചെത്തുന്നതുമായ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ജില്ലയിലെ ഡിവൈ.എസ്.പി.മാർ, എ.സി.പി തുടങ്ങിയവർ പലസംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. അതേസമയം, പ്രതികൾ ബോംബ് ഉപയോഗിച്ചതായി ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റൂറൽ എസ്.പി. പി.കെ. മധു പറഞ്ഞു. നാടൻ ഏറുപടക്കമെന്ന സംശയത്തിലാണ് പൊലീസ്. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ബൈക്കുകളിലും ഓട്ടോയിലും എത്തിയ സംഘം സുധീഷിനെ വെട്ടിക്കൊന്നത്.

പോ​ത്ത​ൻ​കോ​ട്ടെ​ ​കൊ​ല​പാ​ത​കം:
ആ​റ്റി​ങ്ങ​ൽ​ ​പൊ​ലീ​സി​ന് ​വീ​ഴ്ച

തി​രു​വ​ന​ന്ത​പു​രം​:​ ​പോ​ത്ത​ൻ​കോ​ട്ട് ​ഗു​ണ്ടാ​സം​ഘ​ത്തി​ന്റെ​ ​വെ​ട്ടേ​റ്റ് ​മം​ഗ​ല​പു​രം​ ​ചെ​മ്പ​ക​മം​ഗ​ലം​ ​സ്വ​ദേ​ശി​ ​സു​ധീ​ഷ് ​(35​)​​​ ​കൊ​ല്ല​പ്പെ​ടാ​ൻ​ ​ഇ​ട​യാ​യ​ ​സം​ഭ​വ​ത്തി​ൽ​ ​ആ​റ്റി​ങ്ങ​ൽ​ ​പൊ​ലീ​സി​നു​ണ്ടാ​യ​ ​വീ​ഴ്ച​ ​ച​ർ​ച്ച​യാ​കു​ന്നു.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​തി​ങ്ക​ളാ​ഴ്ച​ ​ആ​റ്റി​ങ്ങ​ൽ​ ​മ​ങ്കാ​ട്ടു​മൂ​ല​യി​ൽ​ ​ര​ണ്ടു​ ​യു​വാ​ക്ക​ളെ​ ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​ന്നാം​ ​പ്ര​തി​യാ​യ​ ​സു​ധീ​ഷ് ​ഒ​ളി​വി​ൽ​പോ​യ​പ്പോ​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​സ​മീ​പ​ത്തെ​ ​സ്റ്റേ​ഷ​നു​ക​ളി​ല​ട​ക്കം​ ​ആ​റ്രി​ങ്ങ​ൽ​ ​പൊ​ലീ​സ് ​വി​വ​രം​ ​അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​ലു​ക്ക് ​ഔ​ട്ട് ​നോ​ട്ടീ​സ് ​പു​റ​ത്തി​റ​ക്കാ​നു​ള്ള​ ​ശ്ര​മ​വും​ ​ഉ​ണ്ടാ​യി​ല്ല.

ഈ​ ​സം​ഭ​വ​ത്തി​ൽ​ ​മ​റ്റ് ​നാ​ല് ​പ്ര​തി​ക​ളെ​യും​ ​ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​അ​തി​നി​ടെ​ ​ഒ​ളി​വി​ൽ​പോ​യ​ ​സു​ധീ​ഷ് ​അ​മ്മ​യു​ടെ​ ​നാ​ടാ​യ​ ​പോ​ത്ത​ൻ​കോ​ട്ടെ​ ​ക​ല്ലൂ​രി​ൽ​ ​എ​ത്തി​ ​ബ​ന്ധു​വീ​ടു​ക​ളി​ൽ​ ​താ​മ​സി​ച്ചി​രു​ന്നു.​ ​ഇ​വി​ടെ​ ​ഇ​യാ​ൾ​ ​നി​ര​ന്ത​രം​ ​എ​ത്തു​ന്ന​വി​വ​രം​ ​പൊ​ലീ​സി​ന് ​അ​റി​യാ​മാ​യി​രു​ന്നെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​രോ​പ​ണം.​ ​എ​ന്നി​ട്ടും​ ​പൊ​ലീ​സ് ​ഇ​വി​ടെ​ ​അ​ന്വേ​ഷി​ച്ച് ​എ​ത്തി​യി​ല്ല.​ ​തൊ​ട്ട​ടു​ത്ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഇ​യാ​ൾ​ ​മേ​സ്‌​തി​രി​ ​പ​ണി​യ്ക്ക​ട​ക്കം​ ​പോ​യി​രു​ന്നു.​ ​അ​തേ​സ​മ​യം,​​​ ​സു​ധീ​ഷ് ​ഇ​വി​ടെ​യു​ണ്ടെ​ന്ന​ ​വി​വ​രം​ ​അ​റി​ഞ്ഞ​ ​ഗു​ണ്ടാ​സം​ഘം​ ​കാ​ര്യ​ങ്ങ​ൾ​ ​നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് ​കൊ​ല​ ​ന​ട​ത്തി​യ​ത്.​ ​ആ​റ്റി​ങ്ങ​ൽ​ ​പൊ​ലീ​സി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ ​ഈ​ ​വീ​ഴ്ച​യെ​ക്കു​റി​ച്ച് ​ഉ​ന്ന​ത​ത​ല​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.


'​പൊ​ലീ​സ് ​ഒ​ന്നും​ ​ചെ​യ്യു​ന്നി​ല്ല​',​
വി​മ​ർ​ശി​ച്ച് ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​ന​ങ്ങ​ളു​ടെ​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​പൊ​ലീ​സ് ​ഒ​ന്നും​ ​ചെ​യ്യു​ന്നി​ല്ലെ​ന്ന് ​വി​മ​ർ​ശി​ച്ച് ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ.​ ​പ​രാ​തി​ക​ളി​ൽ​ ​വേ​ണ്ട​ ​ന​ട​പ​ടി​ക​ൾ​ ​പൊ​ലീ​സ് ​സ്വീ​ക​രി​ക്കാ​ത്ത​ത് ​ക്രി​മി​ന​ലു​ക​ൾ​ക്ക് ​സ​ഹാ​യ​ക​മാ​കു​ന്നു.​ ​പോ​ത്ത​ൻ​കോ​ട്ട് ​യു​വാ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ഒ​രി​ക്ക​ലും​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ല.​ ​ഒ​ന്നി​ല​ധി​കം​ ​വാ​ഹ​ന​ത്തി​ലാ​ണ് ​അ​ക്ര​മി​ക​ൾ​ ​എ​ത്തി​യ​ത്.​ ​അ​ക്ര​മി​സം​ഘം​ ​ധൈ​ര്യ​ത്തോ​ടെ​ ​കൃ​ത്യം​ ​നി​ർ​വ​ഹി​ച്ച് ​പോ​യെ​ങ്കി​ൽ​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​അ​ത്ത​രം​ ​ആ​ളു​ക​ൾ​ക്ക് ​വ​രാ​നും​ ​പോ​കാ​നും​ ​ക​ഴി​യു​ന്നു​ ​എ​ന്നാ​ണ്.​ ​അ​തൊ​രി​ക്ക​ലും​ ​പാ​ടി​ല്ല.​ ​അ​തി​ന​നു​സ​രി​ച്ചു​ള്ള​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.