1

നെയ്യാറ്റിൻകര: സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറിയായി ടി. ശ്രീകുമാറിനെ തിരഞ്ഞെടുത്തു. വി. കേശവൻകുട്ടി, പി.കെ. രാജ്മോഹൻ, വി. രാജേന്ദ്രൻ, ആർ.വി. വിജയബോസ്, എൻ.എസ്. ദിലീപ്, പി. രാജൻ, ആർ.എസ്. ബാലമുരളി, കെ. മോഹൻ, ജി. സജികൃഷ്ണൻ, കെ.കെ. ഷിബു, കെ. സോമൻ, കെ.പി. ശശിധരൻ നായർ, കെ.ആർ. ബിജു, ഒ.എസ്. നിഷ, ബി.എസ്. ചന്തു, ഒ. മുഹമ്മദ് ഹനീഫ, ജെ. രാജൻ, അശ്വതി ചന്ദ്രൻ എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ. കേരളാ ആട്ടോമൊബൈൽസിനെ പുനരുജ്ജീവിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരമന- കളിയിക്കാവിള ദേശീയപാതാ വികസനം ത്വരിതപ്പെടുത്തണം, ദേശാഭിമാനി രാമകൃഷ്ണയുടെ പേരിൽ ജേണലിസം കോഴ്സ് ആരംഭിക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.

വഴിമുക്ക് റഷീദ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കോലിയക്കോട് കൃഷ്ണൻനായർ, ഡോ.ടി.എൻ. സീമ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എൻ. രതീന്ദ്രൻ, ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ഡബ്യു.ആർ. ഹീബ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. പതിനൊന്നംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.