വക്കം: നായ വട്ടംചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കേരളകൗമുദി ഏജന്റിന് പരിക്കേറ്റു. സ്റ്റാലിൻ മുക്ക് ഏജന്റ് സജീവിനാണ്
ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻ കോവിലിന് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
ബൈക്കിൽ പത്രക്കെട്ടുകളുമായി വരുന്നതിനിടെ തെരുവുനായ്ക്കൾ വട്ടംചാടുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ് കൈക്കും തോളെല്ലിനും പരിക്കേറ്റ സജീവിനെ നാട്ടുകാരാണ് വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചത്.