ചിറയിൻകീഴ്: കേരളകൗമുദിയും ആറ്റിങ്ങൽ ഫയർഫോഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്നിശമന ബോധവത്കരണ ക്ലാസും പ്രാഥമിക പരിശീലനവും ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരെ ആദരിക്കൽ ചടങ്ങും നാളെ രാവിലെ 10ന് ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഒഫ് സ്‌കൂൾസിൽ നടക്കും.
ചടങ്ങ് വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ജി. ജിഷാദ് മുഖ്യപ്രഭാഷണം നടത്തും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്ത്, സീനിയർ മാർക്കറ്റിംഗ് മാനേജർ എസ്. വിമൽകുമാർ, ഗ്രാമപഞ്ചായത്തംഗം സുരേഷ് കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബീന, ഹൈസ്‌കൂൾ എച്ച്.എം എസ്.എസ്. ഷാജി, കേരളകൗമുദി ലേഖകരായ ജിജു പെരുങ്ങുഴി, സതീഷ് കണ്ണങ്കര, എക്‌സിക്യുട്ടീവ് എസ്.എസ്. രഞ്ജിത്ത് എന്നിവർ ആശംസ പ്രസംഗം നടത്തും.
നോബിൾ ഗ്രൂപ്പ് ഒഫ് സ്‌കൂൾ മാനേജർ പി. സുഭാഷ് ചന്ദ്രൻ, കൊവിഡ് കാലഘട്ടത്തിലടക്കം മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരായ ഷുഹൈബ്. എസ്, നാദിർഷ. എം, ആറ്റിങ്ങൽ ടാന്റം ഡയറക്ടർ ഡോ. പി. രാധാകൃഷ്ണൻ എന്നിവരെ ആദരിക്കും. നോബിൾ ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് മാനേജർ പി. സുഭാഷ് ചന്ദ്രൻ സ്വാഗതവും കേരളകൗമുദി ലേഖകൻ ഡി. ശിവദാസ് നന്ദിയും പറയും.