
വെള്ളറട: വെള്ളറട ഗ്രാമ ശബ്ദം സാഹിത്യ സാംസ്കാരിക കൂട്ടായ്മയും നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കാരക്കോണം ദേശ സേവിനി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ളാസ് ജില്ലാ ജഡ്ജി എം.സുലേഖ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ അഡ്വ. ദീപ എസ്.കെയും ഇന്ത്യൻ ഭരണ ഘടന എന്ന വിഷയത്തിൽ അഡ്വ. റോജി. എസ്.എസും ക്ളാസെടുത്തു. നിയമ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. വെള്ളറട സബ് ഇൻസ്പെക്ടർ രതീഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ഷീബാറാണി, ഗ്രാമപഞ്ചായത്ത് അംഗം അനിത കുമാരി, റോബിൻ പ്ളാവിള, ബാലകൃഷ്ണൻ നായർ, കെ.എസ്. ശ്രീകല, വർണ്ണ സജി, അനിൽ കുമാർ, വിനോദ് റയാൻ, തുടങ്ങിയവർ സംസാരിച്ചു.