
നെയ്യാറ്റിൻകര: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃപദവിയിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ' ഒരു വിദ്യാലയം ഒരു വീട് " ഭവന പദ്ധതി നടപ്പിലാക്കുന്നു. ചെമ്പഴന്തി ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്.
ചൊവ്വാഴ്ച വൈകിട്ട് 4ന് നടക്കുന്ന വീടുകളുടെ തറക്കല്ലിടൽ കർമ്മത്തിന് അരുവിപ്പുറത്തെ ശങ്കരൻ കുഴിയിൽ നിന്നെടുത്ത് കൊടിതൂക്കിമല കുമാരഗിരിയിൽ പൂജിച്ച കല്ലുകൾ അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ എന്നിവരിൽ നിന്ന് സ്‌കൂളിലെ പ്രിൻസിപ്പൽ ജയ ബിനിയും ഹെഡ്മിസ്ട്രസ് സീനയും ചേർന്ന് ഏറ്റുവാങ്ങി. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ വൈ.എസ്. കുമാർ, സ്‌കൂൾ ടീച്ചർ മാലിനി എന്നിവർ പങ്കെടുത്തു.