പാറശാല: ' സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും ' എന്ന വിഷയത്തിൽ ആറയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സെമിനാർ ജില്ലാ ജഡ്‌ജ് എസ്.എച്ച്. പഞ്ചാപകേശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു.

പി.ടി.എ പ്രസിഡന്റ് അജികുമാർ. കെ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.കെ. ലൈലാസ് സ്വഗതം പറഞ്ഞു. സി.ഡി.പി.ഒ രത്ന് ബിന്ദു, ഹെഡ്മിസ്ട്രസ് ജയലേഖ, എസ്.എം.സി ചെയർമാൻ ബിനുകുമാർ കെ.എസ്, സ്റ്റാഫ് സെക്രട്ടറി ഷോ ബാലാൽ എന്നിവർ സംസാരിച്ചു. സ്‌കൂൾ കൗൺസിലർ ആശാരാജ്. എസ്.ജെ നന്ദി പറഞ്ഞു.