fg

വർക്കല: ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമിയും എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 15-ാമത് എം.എസ്. സുബ്ബുലക്ഷ്മി സംഗീതോത്സവത്തിന് തുടക്കമായി. എം.എസ്. സുബ്ബലക്ഷ്മി നഗറിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ ഭദ്രദീപം തെളിച്ച് സംഗീതോത്സവം ഉദ്ഘാടനം ചെയ്‌തു.

അക്കാഡമി ഡയറക്ടർ ഡോ. എം. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, സിനിമാതാരം ആർ. സുബ്ബലക്ഷ്മി, മാദ്ധ്യമപ്രവർത്തക രജനി വാര്യർ, ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ്. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. സംഗീതോത്സവത്തിലെ ഉദ്ഘാടന ദിനത്തിൽ കെ. ആനന്ദവർമ കർണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു.

13ന് സോണിയാ ആമോദിന്റെയും 14ന് ഗായകൻ അർജുൻ ബി. കൃഷ്ണയുടെയും കർണാടക സംഗീതക്കച്ചേരി നടക്കും. 15ന് എസ്. മഹാദേവന്റെ വീണക്കച്ചേരി. സമാപനദിവസമായ 16ന് അബ്രിദിത മൈത്രി ബാനർജിയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിയുണ്ടാകും. യുട്യൂബിലും ഫേസ്ബുക്കിലും ലൈവായി എല്ലാ ദിവസത്തെയും പരിപാടി വൈകിട്ട് 6 മുതൽ കാണാം.