general

ബാലരാമപുരം: പ്രമുഖ കലാകാരൻ ആർ.എസ്. മണിയുടെ സ്‌മരണാർത്ഥം ആർ.എസ്. മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാ സാഹിതി അവാർഡ് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോംസ് ജി.എച്ച്.എസിന് ലഭിച്ചു. ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞിരംകുളം ഗിരിയുടെ അദ്ധ്യക്ഷതയിൽ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സ്‌കൂളിന് വേണ്ടി ഹെഡ്മിസ്ട്രസ് ലിറ്റിൽ എം.പി അവാർഡ് ഏറ്റുവാങ്ങി. എൻ.എൽ. ശിവകുമാർ, കോട്ടുകാൽ സുനിൽ, പി.ടി.എ പ്രസിഡന്റ് ജോണി, ശ്രീകുമാർ, സിസ്റ്റർ ഡിവൈന എന്നിവർ സംസാരിച്ചു.