ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം റസൽപ്പുരം ശാഖയുടെ വാർഷിക പൊതുയോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ഷാജി റസൽപ്പുരം,​ പാമാംകോട് സനൽ എന്നിവർ സംസാരിച്ചു. ശാഖാ ഭാരവാഹികൾ: വിനോദ്. എസ് ( പ്രസിഡന്റ് )​,​ വി. മോഹനചന്ദ്രൻ ( സെക്രട്ടറി )​,​ കെ. അശോകൻ ( വൈസ് പ്രസിഡന്റ് )​,​ എം.ആർ. ഷാജി ( യൂണിയൻ പ്രതിനിധി )​,​ ടി. വിജയകുമാർ,​ എസ്. സുമേഷ്,​ എം.വി. സജിലാൽ,​ സന്തോഷ്. എ,​ ഉദയകുമാർ. കെ,​ ഷാജി. ആർ,​ ഗിരീശൻ ( കമ്മിറ്റി അംഗങ്ങൾ ),​ കെ. രാജേന്ദ്രൻ,​ കെ. നടേശപണിക്കർ,​ എസ്. ഗോപാലകൃഷ്ണൻ ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ )​.