p

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗം

ഉൾപ്പെടെ ബഹിഷ്കരിച്ച് സമരം നടത്തുന്ന പി.ജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സമരം കടുപ്പിച്ചിട്ട് നാല് ദിവസമായിട്ടും മന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയ്യാറാകാത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. രാവിലെ 11ന് നിയമസഭയ്ക്ക് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും.

പിന്തുണയുമായി ഹൗസ് സർജൻമാർ ഇന്ന് അത്യാഹിതവിഭാഗവും കൊവിഡ് ഡ്യൂട്ടിയും ഒഴികെ ബഹിഷ്കരിച്ച് സൂചനാ സമരവും നടത്തും. ഇതോടെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർ വലയും.

പി.ജി ഡോക്‌ടർമാരുടെ സമരം മൂലം ജോലി ഭാരം വർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഹൗസ് സർജൻമാർ ഇന്ന് രാവിലെ 8 മുതൽ ചൊവ്വാഴ്ച രാവിലെ 8 മണിവരെ പണിമുടക്കുന്നത്. ഇതോടെ ഭൂരിഭാഗം മെഡിക്കൽ കോളേജുകളിലും ശസ്ത്രക്രിയകൾ മാറ്റിവച്ചു. മെഡിക്കൽ കോളേജ് അദ്ധ്യാപകരും ഇന്ന് ഒ.പി ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വേണ്ടെന്ന് തീരുമാനിച്ചു.

സമരം തുടരുന്നതിനാൽ ഡോക്ടർമാരുടെ കുറവ് നികത്താൻ നഴ്സിംഗ് വിദ്യാർത്ഥികളെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച് നഴ്സിംഗ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റും രംഗത്തെത്തി.

നീറ്റ് പിജി പ്രവേശനം വേഗത്തിലാക്കുക, സ്‌റ്റൈപ്പൻഡ് നാല് ശതമാനം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പി.ജി ഡോക്ടർമാരുടെ സമരം.

താളം തെറ്റി

മെഡി.കോളേജ്

ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതായതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തോന്നും പടി. സ്‌പെഷ്യാലിറ്റി ഡോക്ടർമാരെയാണ് ഇപ്പോൾ അത്യാഹിത വിഭാഗങ്ങളിൽ നിയോഗിക്കുന്നത്. എല്ലാജോലിയും മുതിർന്ന ഡോക്ടർമാരാണ് ചെയ്യുന്നത്. ഡോക്ടർമാരും അസംതൃപ്തരാണ്.

സർക്കാരിന് കൂടുതലൊന്നും ചെയ്യാനില്ല. ഒന്നാം വർഷ പി.ജി പ്രവേശനം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. എന്നിട്ടും സമരം തുടരുകയാണ്.

--മന്ത്രി വീണാ ജോർജ്

നി​ൽ​പ്പ് ​സ​മ​ര​ത്തി​ന്
ഐ.​എം.​എ​ ​പി​ന്തുണ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ൽ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​വെ​ട്ടി​ക്കു​റ​ച്ച​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കെ.​ജി.​എം.​ഒ.​എ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തു​ന്ന​ ​അ​നി​ശ്ചി​ത​കാ​ല​ ​നി​ൽ​പ്പ് ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ ​ഇ​ന്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​(​ഐ.​എം.​എ​).​ ​സ​മ​ര​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ
ഐ.​എം.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​സാ​മു​വ​ൽ​ ​കോ​ശി​ ​പി​ന്തു​ണ​ ​അ​റി​യി​ച്ചെ​ത്തി.​ ​ഇ​ന്ന​ലെ​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധം​ ​കെ.​ജി.​എം.​ഒ.​എ​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ജോ​സ​ഫ് ​ചാ​ക്കോ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​റാം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന് ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ഷേ​ധം.


ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ ​​​ദു​​​ർ​​​വാ​​​ശി​​​ ​​​ഉ​​​പേ​​​ക്ഷി​​​ക്ക​​​ണം​​​ ​​​:​​​ ​​​വി.​​​എ​​​സ്.​​​ശി​​​വ​​​കു​​​മാർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​ ​​​പി.​​​ജി​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​ ​​​സ​​​മ​​​രം​​​ ​​​ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ​​​ ​​​മ​​​ന്ത്രി​​​ ​​​വീ​​​ണാ​​​ജോ​​​ർ​​​ജ് ​​​ദു​​​ർ​​​വാ​​​ശി​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​ച​​​ർ​​​ച്ച​​​യ്ക്കു​​​ ​​​ത​​​യ്യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ​​​മു​​​ൻ​​​മ​​​ന്ത്രി​​​ ​​​വി.​​​എ​​​സ്.​​​ശി​​​വ​​​കു​​​മാ​​​ർ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​ ​​​ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം​​​ ​​​പി.​​​ജി​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ ​​​മൂ​​​ന്ന് ​​​ദി​​​വ​​​സ​​​മാ​​​യി​​​ ​​​ചി​​​കി​​​ത്സ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ​​​വി​​​ദ​​​ഗ്ദ്ധ​​​ ​​​ചി​​​കി​​​ത്സ​​​ ​​​ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​ന്നി​​​ല്ല.​​​ ​​​അ​​​തീ​​​വ​​​ ​​​ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള​​​ ​​​രോ​​​ഗി​​​ക​​​ളെ​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​ഇ​​​പ്പോ​​​ൾ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ​​​റ​​​ഫ​​​ർ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ​​​വി​​​ദ​​​ഗ്ദ്ധ​​​ ​​​ചി​​​കി​​​ത്സ​​​ ​​​ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളു​​​ടെ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ ​​​സ​​​മ​​​ര​​​ത്താ​​​ൽ​​​ ​​​സ്തം​​​ഭ​​​നാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.​​​ ​​​സ​​​മ​​​ര​​​ത്തി​​​ൽ​​​ ​​​ഒ​​​ന്നും​​​ ​​​ചെ​​​യ്യാ​​​നി​​​ല്ലെ​​​ന്ന​​​ ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​പ്ര​​​സ്താ​​​വ​​​ന​​​ ​​​നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​ണ്.​​​ ​​​കൊ​​​വി​​​ഡ് ​​​ഒ​​​ഴി​​​വാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​വും​​​ ​​​ഒ​​​മി​​​ക്രോ​​​ൺ​​​ ​​​വ​​​ക​​​ഭേ​​​ദം​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്യു​​​ന്ന​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​വും​​​ ​​​ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ​​​സ​​​മ​​​രം​​​ ​​​ഉ​​​ട​​​ൻ​​​ ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും​​​ ​​​ശി​​​വ​​​കു​​​മാ​​​ർ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.