
തിരുവനന്തപുരം: പ്രൊഫഷണൽ കൊറിയേഴ്‌സ് പ്രവർത്തകരുടെ സാംസ്‌കാരിക സംഘടനയായ വെൽവിഷേഴ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷിക സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. എറണാകുളത്ത് നടന്ന യോഗത്തിൽ വൈ.എം.സി.എ സൗത്ത് - വെസ്റ്റ് ഇന്ത്യ ചെയർമാൻ ജോസ് ജി. ഉമ്മൻ, മരിയ റോണി, അസോസിയേഷൻ ചെയർമാൻ വിക്ടർ ജോർജ്ജ്, പി. അനിൽകുമാർ, അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ രാജേഷ്, രക്ഷാധികാരി സുലൈമാൻ, ജോയിന്റ് സെക്രട്ടറി ബാബു കണ്ണങ്കര എന്നിവർ പങ്കെടുത്തു.