
നെടുമങ്ങാട്: ബി.ജെ.പി പരിയാരം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഏർപ്പെടുത്തിയ ഇ - ശ്രം പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 250ലേറെ അസംഘടിത തൊഴിലാളികളെ പദ്ധതിയിൽ അംഗംങ്ങളാക്കി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഹരി പ്രസാദ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സമിതി അംഗം പൂവത്തൂർ ജയൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി രതീഷ് പരിയാരം, വാർഡ് കൗൺസിലർ താരാജയകുമാർ, സജു, മിഥുൻ സുരേഷ്, മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.