തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലിയുടെ ഒന്നാം സ്‌മൃതിദിനാചരണവും ആർ. ഹേലി കാർഷിക രംഗത്തിന്റെ എഴുത്തച്ഛൻ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇന്ന് വൈകിട്ട് 5ന് മാസ്‌കറ്റ്‌ ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്‌തകം പ്രകാശനം ചെയ്യും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി അനുസ്‌മരണ പ്രഭാഷണം നടത്തും. ഡോ.വി. ശ്രീകുമാർ പുസ്തക പരിചയം നടത്തും. മുൻ എം.എൽ.എ ജമീല പ്രകാശം സ്വാഗതവും പ്രശാന്ത് ഹേലി നന്ദിയും പറയും.