തിരുവനന്തപുരം: പേരൂർക്കട ജംഗ്ഷനിൽ കോൺഗ്രസ് ഓഫീസ് പ്രവർത്തിച്ചിരുന്ന വാടക കെട്ടിടം തകർത്ത സംഭവത്തിൽ കെട്ടിട ഉടമസ്ഥനായ പാറശാല സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കോൺഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഒരു സംഘം തകർത്തത്. കോൺഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി നേതൃത്വമാണ് പരാതി നൽകിയത്.

ഇന്നലെ വൈകിട്ടോടെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് വീണ്ടും കെട്ടിടം പുനർനിർമിച്ചു തുടങ്ങി. കെട്ടിട ഉടമയും വാടകക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നതായും കോടതിയിൽ കേസ് നടക്കുകയായിരുന്നുവെന്നും പേരൂർക്കട പൊലീസ് പറഞ്ഞു.