enspace

തിരുവനന്തപുരം: സാമൂഹ്യ,സാംസ്കാരിക മേഖലയിൽ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തലസ്ഥാനത്ത് ആരംഭിച്ച എൻസ്‌പേസ് മീഡയുടെ ഉദ്ഘാടനം കേരള ചേബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ചെയർമാൻ ഡോ. ബിജു രമേശ് നിർവഹിച്ചു. ചേംബർ ഓഫ് കൊമേഴ്സ് സതേൺ റീജിയൺ പ്രസിഡന്റ് അഡ്വ. ഷിബു പ്രഭാകരൻ മുഖ്യാതിഥിയായി. കമ്പനി ഡയറക്ടർമാരായ പി.എ. ലിയാഖത്ത് അലി, അഡ്വ. എച്ച്. ജോഷ്, ഹിഷാം അബ്ദുൽസലാം, ജയശ്രീകുമാർ ജെ.എസ്. ലാൽ കുളത്തൂർ, വിഷ്ണു കുമാർ, റിലേഷൻഷിപ്പ് മാനേജർ കാവ്യ എസ്. ബാബു തുടങ്ങിയവർ പങ്കെടുത്തു. ലോക മലയാളം ഫൗണ്ടേഷനുവേണ്ടി ദുബായിലെ ഗ്ലോബൽ മീഡിയ ഇവന്റ്സുമായി ചേർന്ന് എൻസ്‌പേസ് മീഡിയ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഗ്ലോബൽ ബിസിനസ് സമ്മിറ്റ് കേരള 2022 - ന്റെ ബ്രോഷർ ബിജു രമേശ് പ്രകാശനം ചെയ്തു.