വാമനപുരം:എസ്.എൻ.ഡി.പി വാമനപുരം യൂണിയൻ വനിത അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ രജത ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന' വനിതാ ജ്വാല 'യുടെ പ്രവർത്തനത്തിന് മുന്നോടിയായിട്ടാണ് വനിത അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്.വാമനപുരം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വനിത സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷീബ ടീച്ചർ,ഗീത മധു,വാമനപുരം യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ എസ്.ആർ.റെജികുമാർ,കൗൺസിലർമാരായ സിജു വാഴത്തോപ്പ് പച്ച,സജീവൻ മൂന്നാനക്കുഴി,ബിൽഡിംഗ് നിർമ്മാണ കമ്മിറ്റി കൺവീനർ ബിജു കൊപ്പം എന്നിവർ പങ്കെടുത്തു.ഭാരവാഹികളായ സബിത ചീരാണിക്കര (ചെയർമാൻ), പ്രസീദ ഭരതന്നൂർ(കൺവീനർ), ശ്രീല, റാണി ചീരാണിക്കര, ശ്രീകല, ബീന, മന്യ, ഗീതാ, രോഹിണി, പ്രിയങ്ക, രജിത സുരേഷ്, രജിത കുതിരകുളം എന്നിവരെ തിരഞ്ഞെടുത്തു.