udk

കിളിമാനൂർ:ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നിലവിലെ അറബിഭാഷാ പഠനം ഉൾപ്പെടെയുള്ള ഭാഷാ പഠന സമ്പ്രദായങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമാണെന്നും നയം പുനഃപരിശോധിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് തയ്യാറാകണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ അഭിപ്രായപ്പെട്ടു.കെ.എ.എം.എ കിളിമാനൂർ സബ്ജില്ലാ സമ്മേളനം കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സബ് ജില്ലാ പ്രസിഡന്റ് എ. യാസർ അദ്ധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ എം ഇമാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എസ്.നിഹാസ്,സബ് ജില്ലാ സെക്രട്ടറി എ.മുനീർ കിളിമാനൂർ, എ.അബ്ദുൽ കലാം,ത്വാഹിർ.എ.എസ്,മുഹമ്മദ് ഷാ.എൻ,സിമി സുരേന്ദ്രൻ,മുഹമ്മദ് ജലീൽ പി.എം,ജസീന.എൻ, മുബീന ബീവി.എസ്,അജാദ്. ഇ. എ എന്നിവർ സംസാരിച്ചു.അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.എം. സഹിലാ ബീവി,ഡോ.സഫീന, എച്ച് എം പ്രൊമോഷൻ നേടിയ എൻ. നിഷാ ഖാൻ എന്നിവരെയും കിളിമാനൂർ എസ്.എസ്.എൽ.സി പരീക്ഷയിൽ അറബി ഒന്നാംഭാഷയായി എടുത്ത് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സബ് ജില്ലാതല അറബിക് ക്വിസ് മത്സരത്തിൽ എൽ.പി തലം മുതൽ ഹയർസെക്കൻഡറി തലംവരെ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെയും സമ്മേളനത്തിൽ അനുമോദിച്ചു.