abdurahiman

തിരുവനന്തപുരം: സർക്കാർ വാഗ്ദാനം ചെയ്ത ജോലിക്കായി സമരം നടത്തുന്ന കായിക താരങ്ങളുമായി 16ന് രാവിലെ 11ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ ചർച്ച നടത്തും. മന്ത്രിയുടെ ചേംബറിലാണ് ചർച്ച.

സമരത്തിന്റെ 13-ാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ മുട്ടിലിഴഞ്ഞാണ് കായികതാരങ്ങൾ പ്രതിഷേധിച്ചത്. മുഴുവൻ പേർക്കും നിയമനം നടത്തണമെന്ന നിബന്ധന മാത്രമേ തങ്ങൾക്കുള്ളൂവെന്ന് താരങ്ങളുടെ പ്രതിനിധി പ്രമോദ് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും താരങ്ങൾ നേരത്തെ പ്രതിഷേധിച്ചിരുന്നു.