p

കടയ്ക്കാവൂർ :നവീകരിച്ച കാശി വിശ്വനാഥ് ധാം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കുന്നതിനോടനുബന്ധിച്ച് ബി.ജെ.പി രാജ്യവ്യാപകമായി സംഘടിപ്പിച്ച ദിവ്യ കാശി ഭവ്യ കാശി പദ്ധതിയുടെ ഭാഗമായി കായിക്കര കുമാരനാശാൻ സ്മാരകത്തിൽ ബി.ജെ.പി കടയ്ക്കാവൂർ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ പൊതുയോഗവും തത്സമയ പ്രദർശനവും സംഘടിപ്പിച്ചു.കവിയും ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റുമായ കായിക്കര അശോകൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പൂവനത്തുംമൂട് ബിജു അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് പ്രേംകുമാർ,മണ്ഡലം സെക്രട്ടറി മാരായ അനീഷ്, ഉദയസിംഹൻ, പ്രകാശൻ,ബി. ജെ. പി. കടയ്ക്കാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് റെജികുമാർ, അഞ്ചുതെങ്ങ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി വിശാഖ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വിജയകുമാർ സ്വാഗതവും ഉദയസിംഹൻ നന്ദിയും പറഞ്ഞു.