നായിക ദീപിക പദുകോൺ

prabhas

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ നായിക. ഇന്ത്യൻ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനുംചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. പ്രഭാസിന്റെ 21-ാമത്തെ ചിത്രമാണിത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മഹാനടി ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ മിക്കി ജെ. മേയർ എന്നിവരാണ് പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. തെലുങ്കിനു പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ളീഷിലും ചിത്രം എത്തുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ വൈജയന്തി ഫിലിംസിന്റെ അൻപതാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ ചിത്രം പ്രഖ്യാപിച്ചത്.