വിഴിഞ്ഞം:വെള്ളായണി കായലിന്റെ ജലത്തിനടിയിലായ പട്ടയ ഭൂമിക്ക് കർഷകർക്ക് നഷ്ടപരിഹാരം നൽകി അടിയന്തരമായി ഭൂമി ഏറ്റെടുക്കണമെന്ന് കേരള കർഷക സംഘം ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം എം ബഷീർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എം.വി.മൻമോഹൻ അദ്ധ്യക്ഷത വഹിച്ചു.കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ചന്ദ്രകുമാർ,ഏരിയ സെക്രട്ടറി പ്രദീപ്,വി.എസ്.അജയകുമാർ,മറിയാമ്മ കേസരി,എം.രാജേന്ദ്രൻ,പ്രൊഫസർ സജികുമാർ,ആർ.എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.