വാമനപുരം:ക്രിസ്മസ് ആഘോഷത്തിനായി ചാരായം വാറ്റി വില്പന നടത്താൻ സൂക്ഷിച്ചിരുന്ന കോട പിടികൂടി.പൂപ്പറം പറയൻ കരിക്കകത്ത് നിന്നാണ് 300 ലിറ്റർ കോട പിടികൂടിയത്.ഇതുമായി ബന്ധപ്പെട്ട് പറയൻ കരിക്കകം തെക്കുംകര പുത്തൻവീട്ടിൽ വിനോദിനെ എക്സൈസ് പിടികൂടി.എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ബിനു താജുദീൻ,പ്രിവന്റീവ് ഓഫീസർ പി.ഡി.പ്രസാദ്,സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത്,അനീഷ്,സജികുമാർ,അൻസർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ ചേർന്നായിരുന്നു പരിശോധന നടത്തിയത്.