തിരുവനന്തപുരം: നേതാക്കളുടെ ബന്ധുക്കളെയും പാർട്ടിക്കാരെയും തിരുകിക്കയറ്റി സംസ്ഥാനത്തെ സർവകലാശാലകളുടെ അക്കാഡമിക്ക് നിലവാരത്തെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് പറഞ്ഞു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലകളെ ഇടതുവത്കരിക്കാനുള്ള നീക്കത്തെയാണ് ഗവർണർ എതിർത്തത്. ചാൻസലറായ ഗവർണർക്ക് പോലും ഇത്തരത്തിൽ പ്രതികരിക്കേണ്ട സാഹചര്യം സർക്കാർ സൃഷ്ടിച്ചു. ഇത് മൂന്നര കോടി വരുന്ന സംസ്ഥാനത്തെ ജനങ്ങളെ നാണംകെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വീണ, പാപ്പനംകോട് നന്ദു, അഭിജിത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻജിത്, കുളങ്ങരകോണം കിരൺ, ചൂണ്ടിക്കൽ ഹരി, രാമേശ്വരം ഹരി, കവിത സുഭാഷ്,​ നന്ദ ഭാർഗവ് തുടങ്ങിയവർ പങ്കെടുത്തു.