വാമനപുരം: എക്സൈസിന്റെ ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചുള്ള പ്രത്യേക പരിശോധനയിൽ കല്ലറ മുതുവിള ജംഗ്ഷന് സമീപത്തുനിന്നും വിദേശമദ്യം വാങ്ങി ചില്ലറ വില്പന നടത്തിയ കേസിൽ മിതൃമല മൂളയിക്കോണം വിഷ്ണു വിലാസത്തിൽ സതീശനെ എക്സൈസ് അറസ്റ്റ് ചെയ്തു.സതീശനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി ഇൻസ്‌പെക്ടർ അറിയിച്ചു.പ്രിവന്റീവ് ഓഫീസർ എൻ.ആർ.രാജേഷ്,സിവിൽ എക്സൈസ് ഓഫീസർ സജിത്ത്, അരുൺകുമാർ,അനീഷ് എന്നിവർ അറസ്റ്റിൽ പങ്കെടുത്തു. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള പരാതികൾ വാമനപുരം ഓഫീസിലെ 0472-2837505, 9400069421 എന്നീ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.