വക്കം : നിലക്കാമുക്ക്‌ - വക്കം റോഡിന് ഇരുവശങ്ങളിലെയും കാട് സേവാഭാരതി പ്രവർത്തകർ വെട്ടിത്തെളിച്ചു. കാടുകയറിയ റോഡിൽ അപകടങ്ങൾ പതിവായതിനെത്തുടർന്നാണ് വക്കം സേവാഭാരതി പ്രസിഡന്റ് ഹാലോ ശിവദാസിന്റെ നേതൃത്വത്തിൽ റോഡിനിരുവശവും ശുചീകരിച്ചത്.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത്ത് ഉദ്ഘാടനം ചെയ്തു. സേവാഭാരതി എക്സിക്യുട്ടീവ് അംഗങ്ങളായ മോഹൻജി,ബിജു,ഉണ്ണി,റീന,ശ്രീജ കെ .ജി പിള്ള, സേവാഭാരതി ഉപസമിതി അംഗങ്ങളായ സജിത്ത്, സുമേഷ്, ശ്രീജിത്ത്, അനുശങ്കർ, സൺരൂപ്, അനു .ബി . ഉദയ,അജി,സുചന്ദ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലാലി,ശാന്തമ്മ,ജൂലി തുടങ്ങിയവർ പങ്കെടുത്തു.