വക്കം: വക്കം വെൺമനയ്ക്കൽ ഭാഗത്ത് മോഷണവും സാമൂഹിക വിരുദ്ധരുടെ ശല്യവും വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം മോഹനന്റെ കൃഷിയിടത്തെ പമ്പ് ഹൗസിൽ നിന്ന് പമ്പ് സെറ്റ് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ നിന്ന് തേങ്ങാ മോഷണവും വ്യാപകമാണന്നും പരാതിയുണ്ട്. വെൺമണിക്കൽ കുളം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യവും ഏറെയാണ്. പ്രദേശത്ത് പൊലീസ് രാത്രികാല പട്രോളിംഗ് നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.