
ശിവഗിരി: 89-ാമത് തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന ദക്ഷിണേന്ത്യൻ കബഡി ടൂർണമെന്റിൽ വേധി മാവേലിക്കര ജേതാക്കളായി. ഇന്ത്യൻആർമിയിലെയും ദേശീയ സംസ്ഥാന കബഡി ടീമിലെയും അംഗങ്ങൾ ഉൾപ്പെടെ 14 ടീമുകൾ പങ്കെടുത്തു. വേധി മാവേലിക്കരയും പാറശാല ഹെർക്കുലിയനുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. പാറശാല ഹെർക്കുലിയൻ റണ്ണറപ്പായി. ശ്രീനാരായണ ശിവഗിരിയും സൗഹൃദ കല്ലുവാതുക്കലും മൂന്നാം സ്ഥാനം പങ്കിട്ടു.