വക്കം: മണമ്പൂർ നവകേരളം കലാസമിതിയുടെ ഓൺലൈൻ സാഹിത്യക്കൂട്ടായ്മയായ സഹൃദയവേദി സി.എൻ. ശ്രീകണ്ഠൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. വിശ്വസാഹിത്യ വിഭാഗത്തിൽ മാർക്കേസിന്റെ ആരും കേണലിനെഴുതുന്നില്ല എന്ന കൃതി എസ്. അജിതൻ പരിചയപ്പെടുത്തി. മണമ്പൂർ രാജൻബാബു സ്വന്തം കവിതകൾ ചൊല്ലി. യോൾ എന്ന ടർക്കിഷ് ചലച്ചിത്രത്തെയും അതിന്റെ സംവിധായകൻ യിൽമാസ് ഗനിയെയും കുറിച്ച് മണമ്പൂർ സുരേഷ്( ലണ്ടൻ)സംസാരിച്ചു. വി.പ്രദീപ് കുമാർ( ലണ്ടൻ)ഐറിഷ് എഴുത്തുകാരി ന്യുവാലാ നി ചോഞ്ച്യോറുടെ മുട്ടപ്പിരമിഡ് എന്ന കഥ പറഞ്ഞു. വി. പ്രശോകൻ, രമസുരേഷ്, പി. വർഷ, ബി. അനാമിക, എ.എസ്. ഗയ എന്നിവർ ബിച്ചു തിരുമലയ്ക്ക് ഗാനാഞ്ജലി അർപ്പിച്ചു. കെ. സുഭാഷും ജയചന്ദ്രൻ പാലാംകോണവും പുസ്തകങ്ങൾ പരിചയപ്പെടുത്തി.