ചേരപ്പള്ളി :പള്ളിനട പുലരി കുടുംബശ്രീയുടെ 12-ാം വാർഷികം ആഘോഷിച്ചു.പൊട്ടൻചിറ വാർഡ് മെമ്പർ ഐത്തി അശോകൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ പ്രസിഡന്റ് സിന്ധ്യ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ചേരപ്പള്ളി സുനിതകുമാരി,എ.ഡി.എസ് അംഗങ്ങളായ കുമാരി,ബെൽസാൾ,ശ്രീജ, സന്ധ്യ,പുഷ്പ എന്നിവർ സംസാരിച്ചു.കുടുംബശ്രീ സെക്രട്ടറി റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഗീത സ്വാഗതവും കലാറാണി നന്ദിയും പറഞ്ഞു.