ചേരപ്പള്ളി :ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ പറണ്ടോട് യൂണിറ്റ് സമ്മേളനം ജില്ലാസെക്രട്ടറി എൻ. സതികുമാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ബി. അംബിക റിപ്പോർട്ടും ട്രഷറർ സിന്ധു വരവ് ചെലവ് കണക്കും ജില്ലാ വൈസ് പ്രസിഡന്റ് പൂവച്ചൽ ഏര്യാ സെക്രട്ടറിയുമായ ഒ.ബി. ദിവാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ഭാരവാഹികളായി അംബിക (പ്രസിഡന്റ്), മോഹനൻ ചെട്ടിയാർ (വൈസ് പ്രസിഡന്റ്), സുധാകരൻ (സെക്രട്ടറി), പ്രസന്നകുമാർ, സീനത്ത് (ജോയിന്റ് സെക്രട്ടറിമാർ), ഇ. ശാന്തകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.