വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രകാമ്പൗണ്ടിൽ മന്ത്റി പി.പ്രസാദ് നിർവഹിക്കും.കാർഷികോല്പന്നങ്ങളുടെ വിതരണം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കേരകർഷകർക്കുളള ധനസഹായ വിതരണം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശനും തെങ്ങൻതൈ വളം വിതരണം ജില്ലാപഞ്ചായത്തംഗം ഗീതാനസീറും നിർവഹിക്കും.കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി.സുബാഷ്,പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എം.രാജു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ തുടങ്ങിയവർ സംസാരിക്കും.