വർക്കല: ചെറുകുന്നം വയലിൽ ഭഗവതിക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന പഞ്ചലോഹത്തിലുള്ള മൂന്ന് അങ്കികളും കാണിക്കവഞ്ചിയും മോഷ്ടിച്ചു. ഞായറാഴ്ച രാത്രി ശ്രീകോവിൽ കുത്തിത്തുറന്നായിരുന്നു മോഷണം. ഇന്നലെ രാവിലെ ഭാരവാഹികളാണ് മോഷണം നടന്ന വിവരമറിഞ്ഞത്.
വർക്കല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. 40 വർഷത്തോളം പഴക്കമുള്ള പഞ്ചലോഹ അങ്കികൾക്ക് ഒരുലക്ഷത്തോളം രൂപ വിലവരുമെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.