ഉദിയൻകുളങ്ങര: യുവകലാ സാഹിതി നെയ്യാറ്റിൻകര മേഖല കമ്മിറ്റിയുടെ സാംസ്കാരിക സംഗമത്തിൽ തോപ്പിൽ ഭാസി അനുസ്മരണം നടന്നു. ഇപ്റ്റ ജില്ലാ പ്രസിഡന്റ് വേലായുധൻ ഇടച്ചേരിയൻ ഉദ്ഘാടനം നിർവഹിച്ചു. മലയാള നാടക പ്രസ്ഥാനത്തിന്റെ വളർച്ചയുടെ മൗലിക സ്ഥാനമാണ് തോപ്പിൽ ഭാസിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയെ യുവകലാസാഹിതി നെയ്യാറ്റിൻകര മേഖല വൈസ് പ്രസിഡന്റ് അനിൽ അനുസ്മരിച്ചു. നെയ്യാറ്റിൻകര പി.കെ.വി സെന്റർ ഹാളിൽ നടന്ന യോഗത്തിൽ യുവകലാസാഹിതി മേഖല പ്രസിഡന്റ് കുന്നിയോട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം അജയഘോഷ് സ്വാഗതവും സെക്രട്ടറി ശ്രീകാന്ത് നന്ദിയും പറഞ്ഞു. കോട്ടുകാൽ വിജയകുമാർ, ഉണ്ണിക്കൃഷ്ണൻ, രതീഷ്, ബൈജു തുടങ്ങിയവർ സംസാരിച്ചു.