
തിരുവനന്തപുരം: അട്ടക്കുളങ്ങര - തിരുവല്ലം ( കല്ലാട്ടുമുക്ക് ) റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവല്ലം ഭാഗത്ത് നിന്ന് കിഴക്കേകോട്ടയിലേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് - പരുത്തിക്കുഴി - ഈഞ്ചയ്‌ക്കൽ വഴി തിരിഞ്ഞുപോകണം.
കിഴക്കേകോട്ട ഭാഗത്ത് നിന്ന് തിരുവല്ലത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ അട്ടക്കുളങ്ങര കൊത്തളം റോഡ് വഴി ഈഞ്ചയ്‌ക്കലെത്തി പോകണം. കിഴക്കേകോട്ടയിൽ നിന്ന് തിരുവല്ലത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മഹാറാണി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ആറ്റുകാൽ റോഡുവഴിയുമാണ് പോകേണ്ടത്. പരാതികളും നിർദ്ദേശങ്ങളും 9497930055, 0471 2558724 എന്നീ നമ്പരുകളിൽ അറിയിക്കാം.