വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്താക്കുന്ന "നെല്ലനാട് നല്ലനാട് "പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് വെഞ്ഞാറമൂട് റാസ് ഒാഡിറ്റോറിയത്തിൽ മന്ത്രി അബ്‌ദുൾ റഹ്മാൻ നിർവഹിക്കും.മുക്കുന്നൂർതണ്ട റാം പൊയ്ക,മാണിക്കോട് ക്ഷേത്രം,മണലിമുക്ക് എന്നീ സ്ഥലങ്ങളിൽ നിന്നും 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം'എന്ന സന്ദേശവുമായി എത്തുന്ന ജാഥകൾ സമ്മേളന സ്ഥലമായ വെഞ്ഞാറമൂട് റാസ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരും.അടൂർ പ്രകാശ് എം.പി,അഡ്വ.ഡി.കെ.മുരളി എം.എൽ.എ,പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശൻ,പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.