ff

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ്.ഐ.എ.എസ്. 19ന് ഉച്ചയ്ക്ക് 2ന് സെക്രട്ടേറിയറ്റിന് പിൻവശമുള്ള വൈ.എം.സി.എ ഹാളിൽ `ഐ.എ.എസ്. പരീക്ഷ എങ്ങനെ പാസാകാം' എന്ന വിഷയത്തെ അധികരിച്ച് ഒരു ശില്പശാല സംഘടിപ്പിക്കുന്നു. ഡിഗ്രി പാസായവർക്ക് മുൻഗണന. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഇൗ സൗജന്യ ശില്പശാലയിൽ പങ്കെടുക്കാം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാക്രമത്തിൽ എൻട്രി പാസ് ലഭിക്കും.

പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ പരീക്ഷകളിൽ ഒരു വിദ്യാർത്ഥി സ്വീകരിക്കേണ്ട പഠനക്രമം, ഒാ‌പ്‌ഷണൽ വിഷയം എങ്ങനെ തിരഞ്ഞെടുക്കാം, ഭംഗിയായി ആശയ വിനിമയം നടത്തുന്നതിനെന്തെല്ലാം ചെയ്യണം, ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ അനുവർത്തിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ശില്പശാലയുടെ ഭാഗമായി വിദ്യാർത്ഥികളെ പഠിപ്പിക്കും.

ഇന്ത്യയിലെ പ്രഗത്ഭ ഐ.എ.എസ്. ഫാക്കൽറ്റികളായ ജോജോ മാത്യു, മനീഷ് ഗൗതം എന്നിവരാണ് ഡൽഹിയിൽ നിന്നെത്തി ശില്പശാല നയിക്കുന്നത്. വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാം.

പേര് രജിസ്റ്റർ ചെയ്ത് സ്കോളർഷിപ്പ് ഉറപ്പ് വരുത്തുന്നതിനും എൻട്രി പാസ് കരസ്ഥമാക്കുന്നതിനും തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിൽ ഉടൻ എത്തുക. ഫോൺ: 9895074949-ൽ വിളിക്കുക.