നെടുമങ്ങാട്: നെടുമങ്ങാട് ശ്രീമേലാങ്കോട് ദേവി ക്ഷേത്ര ട്രസ്റ്റ് വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.13 അംഗ സമിതിയിൽ നിന്ന് ഭാരവാഹികളായി ജെ.കൃഷ്ണകുമാർ (പ്രസിഡന്റ്), കെ.എസ്.മോഹനൻ നായർ (വൈസ് പ്രസിഡന്റ്),ബി.പ്രവീൺകുമാർ (സെക്രട്ടറി), ജി.എസ്.സുനിൽകുമാർ (ജോയിന്റ് സെക്രട്ടറി), ജി.ഉത്തമൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാർഷിക കുത്തിയോട്ട മഹോത്സവം പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നതിനും തീരുമാനമായി.