തിരുവനന്തപുരം: ചെങ്കോട്ട -കൊല്ലം അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് 15ന്. രാവിലെ 11.35ന് ചെങ്കോട്ടയിൽ നിന്ന് പുറപ്പെടും. മടക്കസർവീസ് 16ന് രാവിലെ 10.20ന് കൊല്ലത്തുനിന്നാണ്. ഭഗവതിപുരം, ആര്യങ്കാവ്, തെൻമല, ഇടമൺ, പുനലൂർ, അവണീശ്വരം, കൊട്ടാരക്കര, ഏഴുകോൺ, കുണ്ടറ, കിളികൊല്ലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.